മലയാളം മിഷൻ പ്രവേശനോത്സവം ഓഗസ്റ്റ് 9-ന്; മുംബൈയിൽ 30 കേന്ദ്രങ്ങളിൽ ആഘോഷം

by WhatsUp Mumbai

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ഓഗസ്റ്റ് 9-ന് സംഘടിപ്പിക്കുന്നു. മഹാനഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മലയാളിക്കൂട്ടായ്മകളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സഹകരണത്തോടെ 30 കേന്ദ്രങ്ങളിലാണ് പരിപാടി ഒരുങ്ങുന്നത്. ജൂലൈയിൽ നടത്തിയ ഒരു മാസത്തെ ഗൃഹസന്ദർശന പരിപാടിക്ക് ശേഷമാണ് ആഘോഷം. നിലവിലുള്ള പഠിതാക്കളും അധ്യാപകരും ചേർന്ന് നവാഗതരെ കലാപരിപാടികളോടെ സ്വീകരിക്കും.

നാസിക്, കല്യാൺ, താനെ, നല്ലസൊപ്പാര, മീര-വസായ്, മലാഡ്, സാക്കിനാക്ക, നവി മുംബൈ, പനവേൽ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ കേന്ദ്രങ്ങളിലാണ് ആഘോഷങ്ങൾ. ഓഗസ്റ്റ് 9-ന് രാവിലെ 10 മണി മുതൽ വൈകിട്ടുവരെയുള്ള സമയങ്ങളിലായി വൈവിധ്യമാർന്ന പരിപാടികൾ നടക്കും.

വിശദവിവരങ്ങൾക്ക് 99701 64635, 98926 90978, 75060 46031 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാറും സെക്രട്ടറി റീന സന്തോഷും അറിയിച്ചു.

You may also like