25
നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (രജി.) നേതൃത്വത്തിൽ മലയാളം മിഷൻ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 9 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സമാജം ഹാളിൽ വച്ചാണ് വിവിധ കലാപരിപാടികളോടെ ചടങ്ങ് നടക്കുന്നത്.
കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ‘ആടിയും പാടിയും പറഞ്ഞും ഒരു യാത്ര…’ എന്ന നാടൻപാട്ട് പരിപാടിയോടെ പ്രശസ്ത നാടൻപാട്ട് കലാകാരൻ സജീവൻ ചെമ്മരത്തൂർ ചടങ്ങിന്റെ ഉദ്ഘാടനത്തിനായി എത്തുന്നു.
എല്ലാ ഭാഷാസ്നേഹികളെയും സകുടുംബം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ പ്രസിഡന്റ് ഷിനി ചന്ദ്രബോസ്, ജനറൽ സെക്രട്ടറി മനോജ് മാളവിക, ട്രഷറർ വി. ടി. സുധാകരൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
(ഫോൺ: +91 7710026980).