കേരളീയ സമാജം ഡോംബിവ്‌ലി മുൻ ഭാരവാഹിയും സാംസ്കാരിക പ്രവർത്തകനുമായ ജോയ് ജോസഫ് അന്തരിച്ചു

by WhatsUp Mumbai

താനെ : ഡോംബിവ്‌ലി കേരളീയ സമാജം മുൻ ഭാരവാഹിയും പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന ജോയ് ജോസഫ് അന്തരിച്ചു. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്. ഗണേഷ് നഗർ രാമചന്ദ്ര കോംപ്ലക്സ് A5–102 ലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു അന്ത്യം.

ഗ്രീഷ്മ ജോയ് ആണ് ഭാര്യ. കെവിൻ, അലൻ എന്നിവർ മക്കളാണ്. അദ്ദേഹത്തിന്റെ വേർപാട് സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും അതീവ ദുഃഖത്തിലാഴ്ത്തി. സംസ്കാരം മറ്റന്നാൾ നടക്കും.

ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ കേരളീയ സമാജം ഡോംബിവ്‌ലി അനുശോചനം രേഖപ്പെടുത്തി.

You may also like