ഗവർണറും കേന്ദ്രമന്ത്രിയും ജനപ്രതിനിധികളും ഒന്നിക്കുന്നു; വസായിൽ പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷം സെപ്റ്റംബർ 6-ന്

by WhatsUp Mumbai

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ ഈ വർഷത്തെ ഓണാഘോഷവും പ്രതീക്ഷ പുരസ്കാര വിതരണ ചടങ്ങും സെപ്റ്റംബർ 6-ന് നടക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ആദ്യ ക്ഷണക്കത്ത് രാജ്ഭവനിൽ വെച്ച് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ ഗവർണർക്ക് കൈമാറി.

വസായ് റോഡ് വെസ്റ്റിലുള്ള ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ശ്രീപദ് നായിക്, ചാത്തന്നൂർ എം.എൽ.എ. ബി ബി ഗോപകുമാർ, പാൽഘർ എം.പി. ഡോ. ഹേമന്ത് വിഷ്ണു സാവറെ, എം.എൽ.എ.മാരായ രാജൻ നായിക്, സ്നേഹ ദുബെ, പണ്ഡിറ്റ് രാജേന്ദ്ര ഗാവിത്, വസായ്-വിരാർ മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ മാറ്റുകൂട്ടും.

വിഭവസമൃദ്ധമായ ഓണസദ്യ, കേരളീയ കലകളുടെ അവതരണം, ഗാനമേള എന്നിവയും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like