പ്രണയനൈരാശ്യമെന്ന് സംശയം: ഐഐടി ബോംബെ വിദ്യാർത്ഥിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

by WhatsUp Mumbai

മുംബൈ: ഐഐടി ബോംബെ പവായി ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ 20 വയസ്സുകാരനായ രണ്ടാം വർഷ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രണയബന്ധത്തിലെ നിരാശ മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.

രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലാണ് പഠിച്ചിരുന്നത്. വൈകീട്ടോടെ വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് ഐഐടി സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

You may also like