കർക്കടകവാവ്: മുളുണ്ടിൽ പിതൃബലിതർപ്പണത്തിന് സൗകര്യമൊരുക്കി ശ്രീ അയ്യപ്പ സേവാ സംഘം

by WhatsUp Mumbai

മുംബൈ : കർക്കടക വാവിനോടനുബന്ധിച്ച് പിതൃബലിതർപ്പണം നടത്തുന്നതിനായി മുളുണ്ടിൽ വിപുലമായ സൗകര്യങ്ങളൊരുക്കുന്നു. മുളുണ്ട് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കുന്നത്.

ആഗസ്റ്റ് 12-ന് രാവിലെ 6 മണി മുതൽ 11 മണി വരെയാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക. മുളുണ്ട് ഈസ്റ്റിലെ സർദാർ താരാ സിംഗ് ഉദ്യാനിലാണ് തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി യു. വേണുഗോപാലനുമായി 93233 35373 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like