കേരളീയ സമാജം നാഗ്പൂരിന് പുതിയ സാരഥികൾ; ലിജോ ജോസ് പ്രസിഡന്റ്, രാജഗോപാൽ എം. ജനറൽ സെക്രട്ടറി

by WhatsUp Mumbai

നാഗ്പൂർ: കേരളീയ സമാജം (രജി.), നാഗ്പൂരിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂലൈ 19-ന് സമാജം ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

ലിജോ ജോസിനെ പ്രസിഡന്റായും രാജഗോപാൽ എമ്മിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബാബുരാജ് ടി. ജി., ഡോ. രേഖ സജീവൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഷാജി നായരെ ട്രഷററായും അഖിൽ നായരെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്. അനിൽ മാത്യുവാണ് പുതിയ ഇന്റേണൽ ഓഡിറ്റർ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും കോ-ഓപ്റ്റഡ് അംഗങ്ങളെയും പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.

മുൻ പ്രസിഡന്റുമാരും പ്രമുഖ അംഗങ്ങളും ഉൾപ്പെടെ 57 പേർ പങ്കെടുത്ത വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് മനോജ് പി. വി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജഗോപാൽ എം. വാർഷിക റിപ്പോർട്ടും ട്രഷറർ സുരജ് സ്വാമിനാഥൻ വാർഷിക കണക്കുകളും ബജറ്റും അവതരിപ്പിച്ചു. ഇലക്ഷൻ ഓഫീസർ ആർ. ആർ. പിള്ളയുടെ നേതൃത്വത്തിലാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

You may also like