109
മുംബൈ: മുംബൈയ്ക്കും രത്നഗിരിയ്ക്കും ഇടയിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായി. പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക സാധ്യതകളെക്കുറിച്ചും നിയമപരമായ കാര്യങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) സാധ്യതാ പഠനം ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി രത്നഗിരി താലൂക്കിലെ ഭഗവതി, ഭാട്യേ എന്നീ രണ്ടു സ്ഥലങ്ങളാണ് സർവീസിനായി പ്രധാനമായും പരിഗണിക്കുന്നത്. ഇവിടെ ആവശ്യമായ പരിശോധനകൾ നടത്തും.
സാങ്കേതിക-സാമ്പത്തിക പരിശോധനകൾക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം പദ്ധതിയുടെ അന്തിമരൂപം തീരുമാനിക്കും. മഹാരാഷ്ട്ര ഗാർഡിയൻ മിനിസ്റ്റർ ഉദയ് സാമന്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണിത്. കൊങ്കൺ മേഖലയിലെ വിനോദസഞ്ചാര വികസനത്തിന് ഈ സീപ്ലെയിൻ പദ്ധതി വലിയ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.