112
താനെ : കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യസംവാദം സംഘടിപ്പിച്ചു. ചടങ്ങിൽ ഡോ. പി. പി. രാധാകൃഷ്ണൻ സ്വന്തം ചെറുകഥകൾ അവതരിപ്പിച്ചു. നാടക പ്രവർത്തകൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ നാരായണൻകുട്ടി മേനോൻ ചർച്ച ഉദ്ഘാടനം ചെയ്തു.
ടി. കെ. രാജേന്ദ്രൻ, ഇ. ഹരീന്ദ്രനാഥ്, ലിനോദ് വർഗീസ്, അജിത്ത് ആനാരി, രമേഷ് നാരായണൻ, അമ്പിളി കൃഷ്ണകുമാർ, ജോയ് ഗുരുവായൂർ, വി. കെ. ശശീന്ദ്രൻ, വിജയകുമാർ, ലളിത മേനോൻ, കെ. വി. എസ്. നെല്ലുവായ്, ഗിരിജ, ദിവ്യ സന്തോഷ്, സന്തോഷ് പല്ലശ്ശന എന്നിവർ സംസാരിച്ചു.
നടൻ സലിംകുമാറിന്റെയും ഗായിക എസ്. ജാനകിയുടെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.