180
മുംബൈ: മുംബൈയിൽ നടന്ന നീറ്റ് (NEET) പരീക്ഷാ വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെ വിദ്യാർഥികളും യുവപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് വാട്‌സ്ആപ്പിലൂടെ നോട്ടീസ് അയച്ച് പൊലീസ്. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കും ഏകോപനം നിർവ്വഹിച്ചവർക്കുമെതിരെയാണ് പൊലീസ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് വഴി നിയമനടപടിയുടെ ഭാഗമായുള്ള നോട്ടീസുകൾ അയച്ചിരിക്കുന്നത്.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ പൊലീസിന്റെ ഈ നീക്കം വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നേരിട്ട് നോട്ടീസ് കൈമാറുന്നതിന് പകരം ഡിജിറ്റലായി വാട്‌സ്ആപ്പിലൂടെ അയച്ച നടപടിയെക്കുറിച്ചുള്ള ചർച്ചകളും ശക്തമാണ്.