202
മുംബൈ:സിജെപിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്തിയ അൻപതിലധികം പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പോലീസ്.
അനുമതിയില്ലാതെ സംഘം ചേരൽ, പോലീസ് നിർദേശങ്ങൾ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ വ്യക്തികളുടെയും സംഘാടകരുടെയും പേരുകൾ ഉൾപ്പെടെ പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ തുടരന്വേഷണം നടന്നു വരികയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.