മഴക്കാലത്ത് കണ്ണുകളെ സൂക്ഷിക്കാം; മുംബൈയിൽ ചെങ്കണ്ണും അണുബാധയും പടരുന്നു, ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം

by WhatsUp Mumbai

മുംബൈയിൽ മഴക്കാലം ശക്തമായതോടെ കൺജക്റ്റിവൈറ്റിസ് (ചെങ്കണ്ണ്), സ്റ്റൈ (കുരുക്കൾ), കോർണിയൽ അൾസർ തുടങ്ങിയ നേത്ര രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും ശുചിത്വമില്ലായ്മയുമാണ് മഴക്കാലത്ത് കണ്ണ് രോഗങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം.

കണ്ണുകളിൽ ഉണ്ടാകുന്ന ചുവപ്പ് നിറം, ചൊറിച്ചിൽ, അമിതമായ കണ്ണീർ, പഴുപ്പ് അല്ലെങ്കിൽ കട്ടി കൂടിയ സ്രവങ്ങൾ വരിക, പ പുകച്ചിൽ, വെളിച്ചത്തിലേക്ക് നോക്കാനുള്ള പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മാതിരിക്കുക, കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, വ്യക്തിഗത വസ്തുക്കളായ ടവൽ, കണ്ണട എന്നിവ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക എന്നിവയിലൂടെ പ്രതിരോധം ഉറപ്പാക്കാം. കൂടാതെ, ലെൻസ് ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

You may also like