കനത്ത മഴ: താനെയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

by WhatsUp Mumbai

താനെ: തുടർച്ചയായ കനത്ത മഴയെയും കാലാവസ്ഥാ വകുപ്പിന്റെ (IMD) ‘ഓറഞ്ച് അലർട്ട്’ മുന്നറിയിപ്പിനെയും തുടർന്ന് താനെ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും തിങ്കളാഴ്ച (ജൂലൈ 6, 2026) അവധി പ്രഖ്യാപിച്ചു. താനെ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനുമായ ഡോ. ശ്രീകൃഷ്ണ പാഞ്ചാൽ ആണ് ഉത്തരവിട്ടത്.

ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും, സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഈ അവധി ബാധകമായിരിക്കും.

​കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാനും നദികളിൽ ജലനിരപ്പ് ഉയരാനുമുള്ള സാധ്യത കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നടപടി. കോർപ്പറേഷൻ കമ്മീഷണർമാർ, പോലീസ് കമ്മീഷണർമാർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

You may also like