224
മുംബൈ: കനത്ത മഴ മുന്നറിയിപ്പിനെത്തുടർന്ന് മുംബൈയിലെയും പാൽഘറിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുംബൈയിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ആയിരിക്കുമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും (BMC), പാൽഘറിലെ വിദ്യാലയങ്ങൾക്ക് അവധി ആയിരിക്കുമെന്ന് അവിടുത്തെ ജില്ലാ ഭരണകൂടവും അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നടപടി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.