മുംബൈ മാൻഖുർദിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു; ആറുപേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക്

by WhatsUp Mumbai

മുംബൈ: കനത്ത മഴ തുടരുന്നതിനിടെ മുംബൈയിലെ മാൻഖുർദിലാണ് (Mankhurd) ദാരുണമായ സംഭവം നടന്നത് . ഇവിടെ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ആറുപേർ മരണപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
8:30 നാണ് അപകടം സംഭവിച്ചത്.

ഫയർഫോഴ്സും ദുരന്തനിവാരണ സേനയും (NDRF) സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്.

You may also like