നവിമുംബൈ: ഐരോളിയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് സുമേഷ് (26) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. റബാളെ എം.ഐ.ഡി.സിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ രാത്രി 9:30-ഓടെ മരണം സ്ഥിരീകരിച്ചു. ചെങ്ങന്നൂർ സ്വദേശിയായ സുമേഷ് ഘൻസോളിയിൽ അമ്മയോടും ഇളയ സഹോദരനുമൊപ്പമായിരുന്നു താമസം. സുരേഷ് ആണ് പിതാവ്, അമ്മ: ഉഷ. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്തു.
അപകടത്തെത്തുടർന്നുള്ള നിയമപരമായ നടപടികളിലും തുടർകാര്യങ്ങളിലും നവിമുംബൈയിലെ സാമൂഹിക പ്രവർത്തകർ സജീവമായി ഇടപെട്ടു. സാമൂഹ്യപ്രവർത്തകയും എൽ.കെ.എസ് (LKS) അംഗവുമായ ലതിക, സാമൂഹ്യപ്രവർത്തകരായ ദീപു കുമാർ, ശ്രീഭദ്രൻ, ചന്ദ്രൻ എന്നിവരാണ് ഈ വിഷയത്തിൽ ഇടപെടുകയും ലീഗൽ നിയമനടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തത്.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാളെ രാവിലെ 5 മണിക്കുള്ള വിമാനത്തിൽ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് നോർക്ക (NORKA) ആംബുലൻസിൽ സ്വവസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. അതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നാട്ടിൽ നടക്കുക.