നവി മുംബൈ എയർപോർട്ടിന് സമീപം വാഹന അപകടം; മലയാളി വ്യവസായി രാജീവ് കുട്ടപ്പൻ മരിച്ചു

by admin

നവി മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി നിര്യാതനായി. തൃശ്ശൂർ ലാലൂർ സ്വദേശിയും പൻവേലിൽ കഴിഞ്ഞ 35 വർഷമായി വർക്ക്‌ഷോപ്പ് നടത്തിവരികയും ചെയ്തിരുന്ന പുളിപ്പറമ്പിൽ രാജീവ് കുട്ടപ്പൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

പൻവേൽ സെക്ടർ 12, റോഡ് നമ്പർ 11-ലെ ഹരി ഭവൻ അപ്പാർട്ട്മെന്റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

നിയമനടപടികൾ പൂർത്തിയാക്കി കെ.സി.എസ്; മൃതദേഹം നാട്ടിലെത്തിക്കും

അപകടവിവരമറിഞ്ഞ് കെ.സി.എസ് (Kerala Cultural Society) ഭാരവാഹികൾ പൻവേൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തുകയും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തിയാക്കാൻ മുൻകൈ എടുക്കുകയും ചെയ്തു. പൻവേൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ജൂൺ 28 ഞായറാഴ്ച രാവിലെ വിമാനമാർഗ്ഗം കൊച്ചി എയർപോർട്ടിൽ എത്തിക്കും.

അവിടെനിന്ന് കേരള സർക്കാരിന്റെ ‘നോർക്ക’ (NORKA) ആംബുലൻസിൽ ജന്മനാടായ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ എം. എസ്, സെക്രട്ടറി മുരളി കെ. നായർ എന്നിവരുടെ നേതൃത്വത്തിലാണ് ചെയ്തത്. മുംബൈയിലെ വിവിധ സാമൂഹിക, സാമുദായിക സംഘടനാ ഭാരവാഹികളും ആശുപത്രിയിലും തുടർനടപടികളിലും ഒപ്പമുണ്ടായിരുന്നു.

You may also like