​”കുടുംബവും ഔദ്യോഗിക ജീവിതവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂ “: മുംബൈ മേയർ റിതു താവ്ഡെ

by WhatsUp Mumbai

മുംബൈ: അടുക്കളയിലെ അടുപ്പുകല്ല് മുതൽ ബാങ്കിലെ ചെക്ക് ബുക്ക് വരെ ഒരുപോലെ കൈകാര്യം ചെയ്യാൻ തങ്ങൾക്ക് കഴിയുമെന്ന് ഇന്ത്യൻ സ്ത്രീകൾ തെളിയിച്ചുകഴിഞ്ഞതായി മുംബൈ മേയർ റിതു താവ്ഡെ. സ്ത്രീശാക്തീകരണ രംഗത്ത് രാജ്യം കൈവരിച്ച മുന്നേറ്റങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മേയർ.

‘കുടുംബവും ഔദ്യോഗിക ജീവിതവും ഒരേസമയം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള സ്ത്രീകളുടെ അപാരമായ കഴിവ് ഇന്ന് സമൂഹത്തിൽ പ്രകടമാണ്.അത് അവർക്ക് മാത്രമേ കഴിയുകയും ഉളളൂ.പരമ്പരാഗതമായ വീട്ടുജോലികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സാമ്പത്തിക കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുന്നതിലും സ്ത്രീകൾ ഇന്ന് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും’ അവർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്ത്രീകളുടെ മൾട്ടിടാസ്കിങ് (Multitasking) മികവിനെ പ്രകീർത്തിച്ച മേയറുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. സ്ത്രീകളുടെ സ്വയംഭരണാധികാരവും സാമ്പത്തിക സ്വാതന്ത്ര്യവും വർദ്ധിച്ചുവരുന്ന പുതിയ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായാണ് മേയറുടെ ഈ നിരീക്ഷണം വിലയിരുത്തപ്പെടുന്നത്.

You may also like