മുംബൈ യാത്രികരുടെ ശ്രദ്ധയ്ക്ക്; സെൻട്രൽ, ഹാർബർ ലൈനുകളിൽ ഇന്ന് മെഗാ ബ്ലോക്ക്

by WhatsUp Mumbai

മുംബൈ: മുംബൈ സബർബൻ റെയിൽവേയിൽ അറ്റകുറ്റപ്പണികൾക്കായി സെൻട്രൽ റെയിൽവേ ഇന്ന് (ജൂൺ 28) മെഗാ ബ്ലോക്ക് ഏർപ്പെടുത്തുന്നു. സെൻട്രൽ, ട്രാൻസ്-ഹാർബർ ലൈനുകളിലാണ് നിയന്ത്രണം. വെസ്റ്റേൺ ലൈനിൽ ഇന്ന് പകൽ സമയത്ത് ബ്ലോക്ക് ഉണ്ടായിരിക്കില്ല.

​സെൻട്രൽ ലൈൻ: മാട്ടുങ്ക-മുളുണ്ട് അപ് ആൻഡ് ഡൗൺ ഫാസ്റ്റ് ലൈനുകളിൽ രാവിലെ 11.05 മുതൽ ഉച്ചതിരിഞ്ഞ് 3.55 വരെയാണ് ബ്ലോക്ക്. ഇതേതുടർന്ന് ഫാസ്റ്റ് ട്രെയിനുകൾ സ്ലോ ലൈനിലേക്ക് തിരിച്ചുവിടും. ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ 15 മിനിറ്റ് വരെ വൈകിയോടും.

ട്രാൻസ്-ഹാർബർ ലൈൻ: 
താനെ-വാശി/നേരൂൾ അപ് ആൻഡ് ഡൗൺ ലൈനുകളിൽ രാവിലെ 11.10 മുതൽ ഉച്ചതിരിഞ്ഞ് 4.10 വരെയാണ് ബ്ലോക്ക്. ഈ സമയത്ത് താനെയിൽ നിന്ന് വാശി, നേരൂൾ, പൻവേൽ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ലോക്കൽ സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കും.

യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഹാർബർ, മെയിൻ ലൈനുകൾ വഴി പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ ആയതിനാൽ യാത്രക്കാർ സഹകരിക്കണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.

You may also like