148
മുംബൈ: മുംബൈ വർളിയിലെ കാംപ് റോഡിൽ സ്ഥാപിച്ചിരുന്ന യേശുക്രിസ്തുവിന്റെ തിരുസ്വരൂപം അജ്ഞാതർ തകർത്തതിൽ ക്രൈസ്തവ സമൂഹത്തിൽ കടുത്ത അമർഷം. നഗരത്തിലെ മതസൗഹാർദ്ദം തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ വിദ്വേഷ നീക്കമാണിതെന്ന് ആരോപിച്ച് പ്രമുഖ ക്രൈസ്തവ സംഘടനയായ ‘ദി ബോംബെ കാത്തലിക് സഭ’ രംഗത്തെത്തി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭ പ്രസിഡന്റ് ഡോൾഫി ഡിസൂസ മുംബൈ പോലീസ് കമ്മീഷണർക്ക് കത്ത് നൽകി.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ലെന്ന് ‘മഹാരാഷ്ട്ര ക്രിസ്ത്യൻ ഫോറം’ കുറ്റപ്പെടുത്തി. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടിയന്തര അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ക്രൈസ്തവ കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകി.