ഒരു ഇഞ്ച് ഭൂമി പോലും തരില്ല’; മഹാരാഷ്ട്ര സർക്കാരിന്റെ വിവാദ നഗര പദ്ധതിക്കെതിരെ മുൻ ജഡ്ജിയും കർഷകരും തെരുവിലേക്ക്!

by admin

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ‘തേർഡ് മുംബൈ’ നഗര വികസന പദ്ധതിക്കെതിരെ കടുത്ത പ്രക്ഷോഭവുമായി കർഷകരും സാമൂഹിക പ്രവർത്തകരും രംഗത്ത്. ഞങ്ങളുടെ ശവ ശരീരങ്ങൾക്ക് മുകളിലൂടെയേ മൂന്നാം മുംബൈ പടുത്തുയർത്താൻ കഴിയൂ എന്ന് മുൻ ഹൈക്കോടതി ജഡ്ജിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബി.ജി. കോൽസെ പാട്ടീൽ പ്രഖ്യാപിച്ചു. റായ്ഗഡ് ജില്ലയിൽ നവൻഗർ വിരുദ്ധ സമിതി സംഘടിപ്പിച്ച വൻ കർഷക റാലിയിലാണ് അദ്ദേഹം സർക്കാരിന് കടുത്ത മുന്നറിയിപ്പ് നൽകിയത്.

റായ്ഗഡ് ജില്ലയിലെ 124 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 323 ചതുരശ്ര കിലോമീറ്റർ കൃഷിഭൂമി ഏറ്റെടുത്ത് ‘കർണാല-സായി-ചിർനർ’ നവ നഗര പദ്ധതി നടപ്പിലാക്കാനാണ് മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റി (MMRDA) നീക്കം നടത്തുന്നത്. എന്നാൽ, വൻകിട കോർപ്പറേറ്റുകൾക്കും റിയൽ എസ്റ്റേറ്റ് ലോബികൾക്കും ലാഭമുണ്ടാക്കാൻ സർക്കാർ നടത്തുന്ന വലിയൊരു ഭൂമി കവർച്ചയാണിതെന്ന് സമരനേതാക്കളായ ഉൾക്ക മഹാജൻ, രൂപേഷ് പാട്ടീൽ എന്നിവർ ആരോപിച്ചു. ജനാധിപത്യ വിരുദ്ധമായ ഈ പദ്ധതിക്കായി തങ്ങളുടെ പൂർവിക സ്വത്തായ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകില്ലെന്ന് കർഷകർ ഒന്നടങ്കം പ്രതിജ്ഞയെടുത്തു.

You may also like