നവി മുംബൈ : മലയാളം മിഷൻ ഖാർഘർ–ഐരോളി മേഖലയുടെ പൊതുയോഗം ഏപ്രിൽ 12-ന് വൈകുന്നേരം 5 മണിക്ക് നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടന്നു. മേഖല സെക്രട്ടറി മിനി അനിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ലിസി ജയരാജ് അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത്, ചാപ്റ്റർ ഉപദേശക സമിതി കൺവീനർ രുഗ്മിണി സാഗർ എന്നിവർ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നിരീക്ഷകരായി പങ്കെടുത്തു.
യോഗത്തിൽ 2023 ഏപ്രിൽ മുതൽ 2026 ഏപ്രിൽ വരെയുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് സെക്രട്ടറി മിനി അനിൽ അവതരിപ്പിച്ചു. തുടർന്ന് ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് റിപ്പോർട്ട് വിലയിരുത്തി സംസാരിച്ചു.
തുടർന്ന് പുതിയ മേഖല പ്രവർത്തക സമിതിയുടെ രൂപീകരണം നടന്നു. സജീവൻ നായർ മേഖല പ്രസിഡന്റായും ദൃശ്യ രഘുനാഥ് സെക്രട്ടറിയായും സോമരാജൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിന്റെ അവസാനം ലിസി ജയരാജ് നന്ദി രേഖപ്പെടുത്തി.