121
മുംബൈ: ബസ്സീൻ കേരള സമാജം, വസായി നായർ വെൽഫയർ അസോസിയേഷൻ, അമ്പാടി റോഡ് അയ്യപ്പ ഭക്തമണ്ഡൽ തുടങ്ങിയ സംഘടനകളുടെ മുൻ ഭാരവാഹിയും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കെ.പി. നാരായണൻകുട്ടി നായർ (71) ഇന്ന് നിര്യാതനായി.
വസായ് ഓംനഗർ കെ.ടി. സെറിമണി B106-ൽ താമസിച്ചുവരികയായിരുന്നു.
തൃശ്ശൂർ തിരുവില്ലാമല പട്ടിപ്പറമ്പ് കുളക്കുന്നത് പുത്തൻവീട്ടിൽ സ്വദേശിയായ അദ്ദേഹം മുൻ NFDC ഉദ്യോഗസ്ഥനായിരുന്നു. പ്രവാസി മലയാളി സമൂഹത്തിൽ ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു.
പരേതയായ അമ്മാളുകുട്ടി അമ്മയുടെ മകനാണ്. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 6 മണിക്ക് ദിവാൻമാൻ ശ്മശാനത്തിൽ നടക്കും.
ഭാര്യ: കല്യാണികുട്ടി നായർ (സുധ).
മക്കൾ: പ്രവീൺ, പ്രമോദ്.
മരുമക്കൾ: അനീഷ, അഞ്ജലി