മൺസൂൺ ദുർബലമാകുമോ? എൽ നിനോ ഭീഷണി; രാജ്യത്ത് ആശങ്ക വർധിക്കുന്നു

by WhatsUp Mumbai

മുംബൈ : എൽ നിനോ സാഹചര്യം രൂപപ്പെടുന്നതിനെ തുടർന്ന് ഈ വർഷം രാജ്യത്താകെ ഉൾപ്പെടെ മഹാരാഷ്ട്രയിലും സാധാരണയേക്കാൾ കുറവ് മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിലെ മഴ ശരാശരിയേക്കാൾ താഴെയായിരിക്കുമെന്നാണ് വിലയിരുത്തൽ.

ഇതിനൊപ്പം ചൂടേറിയ വേനൽക്കാലവും അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മുംബൈയിലും സമീപ പ്രദേശങ്ങളിലും ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥ തുടരുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മരാത് വാഡ, വിദർഭ മേഖലകളിൽ കടുത്ത ചൂട് തരംഗസാഹചര്യങ്ങൾ മുന്നിൽ കണ്ടു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഉയർന്ന താപനിലയും ഈർപ്പവും ജനങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ വർഷത്തെ മൺസൂൺ മഴ ദീർഘകാല ശരാശരിയുടെ ഏകദേശം 92 ശതമാനം മാത്രമായിരിക്കുമെന്നാണ് കണക്ക്. 96 ശതമാനത്തിൽ താഴെയുള്ള മഴയെ ‘കുറഞ്ഞ മഴ’യായി കണക്കാക്കുന്നതിനാൽ വരൾച്ചാസാഹചര്യങ്ങൾക്ക് സാധ്യത ഉയരുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.

You may also like