ആശാ ഭോസ്ലെയ്ക്ക് ഹൃദയാഘാതം; ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ

by WhatsUp Mumbai

മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചതായാണ് റിപ്പോർട്ട്.

ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നത്. ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ സൂക്ഷ്മമായി വിലയിരുത്തുന്നുവെന്ന് അറിയുന്നു.

ഇന്ത്യൻ സംഗീതലോകത്തിലെ ഇതിഹാസ ഗായികയായ ആശാ ഭോസ്ലെയുടെ ആരോഗ്യവാർത്ത പുറത്തുവന്നതോടെ ആരാധകരിലും സംഗീതലോകത്തും ആശങ്ക ഉയർന്നിട്ടുണ്ട്.

You may also like