145
മുംബൈ: മുംബൈ–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപർ ട്രെയിൻ ആരംഭിക്കാൻ അനുമതി ലഭിച്ചു. ദീർഘദൂര യാത്രക്കാരക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായാണ് ഈ നീക്കം.
രാത്രിയാത്രകൾ കൂടുതൽ സുഖപ്രദമാക്കുന്ന രീതിയിൽ സ്ലീപർ കോച്ചുകളോടെയായിരിക്കും ട്രെയിൻ സർവീസ്. നിലവിലെ എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുമെന്നതാണ് പ്രത്യേകത.
ട്രെയിൻ ആരംഭിക്കുന്നതിനുള്ള അന്തിമ നടപടികൾ പുരോഗമിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സർവീസ് ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. യാത്രാസൗകര്യത്തിൽ വലിയ മാറ്റം വരുത്തുന്ന പദ്ധതിയായി ഇത് വിലയിരുത്തപ്പെടുന്നു.