ഗണേശ്പുരിയിൽ വിഷു ആഘോഷം; മുത്തപ്പൻ വെള്ളാട്ടവും കൈനീട്ടവും ഏപ്രിൽ 14ന്

by WhatsUp Mumbai

മുംബൈ: താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിലെ ഗണേശ്പുരിയിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരി നിത്യാനന്ദ ആശ്രമ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുത്തപ്പൻ മടപ്പുരയിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി മുത്തപ്പൻ, ഗുളികൻ വെള്ളാട്ടവും വിഷു കൈനീട്ടവും ഏപ്രിൽ 14 (ചൊവ്വ) നടക്കും.

രാവിലെ 10.30ന് മുത്തപ്പൻ മലയിറക്കൽ കർമ്മത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഉച്ചയ്ക്ക് 12ന് ഗുളികൻ വെള്ളാട്ടവും 12.30ന് ഊട്ടുസദ്യയും നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും വിഷു കൈനീട്ടം വിതരണം ചെയ്യുന്നതും ചടങ്ങിന്റെ ഭാഗമായി നടക്കും.

ഒരു വർഷത്തെ സമൃദ്ധിയുടെ പ്രതീകമായി കരുതുന്ന വിഷു കൈനീട്ടം ഭക്തജനങ്ങൾ സ്വീകരിക്കണമെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി Ph : 80806 89882.

You may also like