കേരളീയ സമാജം ഡോംബിവിലിയിൽ വിഷുക്കൈനീട്ടവും ഈസ്റ്റർ മധുരവും : ഏപ്രിൽ 12ന് സാംസ്കാരിക വിരുന്ന്

by WhatsUp Mumbai

മുംബൈ: ഡോംബിവലി വെസ്റ്റിലെ തുഞ്ചൻ സ്മാരക ഹാളിൽ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വിഷു–ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 12ന് വൈകിട്ട് 5 മണിമുതൽ നടക്കും. പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന ഈ ആഘോഷം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നതായി സംഘാടകർ അറിയിച്ചു.

വിഷുവിന്റെയും ഈസ്റ്ററിന്റെയും ആത്മീയ സന്ദേശങ്ങൾ ഒരുമിച്ച് പങ്കുവെക്കുന്ന പരിപാടിയിൽ വിഷുക്കൈനീട്ടം, ഈസ്റ്റർ മധുരം വിതരണം, സാംസ്കാരിക സമ്മേളനം, കലാവിഭാഗം അവതരിപ്പിക്കുന്ന “വസന്തസന്ധ്യ” കലാവിരുന്ന്, വിഷു സദ്യ എന്നിവ നടക്കും. പങ്കെടുത്തവർക്കായി യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത‌ ചലച്ചിത്ര-സീരിയൽ നടൻ അനീഷ് രവി മുഖ്യാതിഥി ആയിരിക്കും.

പ്രവാസജീവിതത്തിന്റെ തിരക്കിനിടയിൽ കേരളത്തിന്റെ ഓർമ്മകളും ഉത്സവങ്ങളുടെ ആത്മീയതയും പങ്കുവെക്കുന്ന വേദിയായി ഈ സംഗമം മാറുമെന്ന് സംഘാടകർ വ്യക്തമാക്കി. കുടുംബസമേതം എല്ലാ അംഗങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചു.

പ്രസിഡന്റ് ഇ.പി. വാസു, ചെയർമാൻ വർഗ്ഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ആർട്സ് & കൾച്ചർ സെക്രട്ടറി സുരേഷ് ബാബു കെ.കെ എന്നിവർ നേതൃത്വം നൽകുന്നു.

You may also like