115
നവി മുംബൈ: ഏറെകാലമായി പ്രതീക്ഷിച്ചിരുന്ന നവി മുംബൈ മെട്രോ ലൈൻ–2 പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. ഏകദേശം ₹5,575 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് 15 വർഷത്തിന് ശേഷമാണ് അന്തിമ പച്ചക്കൊടി ലഭിച്ചത്.
തലോജ മുതൽ ഖണ്ഡേശ്വർ വരെ ഏകദേശം 8.15 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പുതിയ മെട്രോ പാത. കാമോത്തെ, കലംബോലി , തലോജ എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ഇത് ബന്ധിപ്പിക്കും.
പദ്ധതി നടപ്പായാൽ നവി മുംബൈയിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുകയും ഗതാഗത തിരക്ക് കുറയുകയും ചെയ്യും. നഗരത്തിന്റെ വളർച്ചയ്ക്ക് ഈ മെട്രോ പദ്ധതി വലിയ പിന്തുണയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.