278
നവി മുംബൈ : ശ്രീ മുത്തപ്പൻ സേവാ സമിതി ഐറോളിയുടെ നേതൃത്വത്തിൽ 7-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മാർച്ച് 14, 15 തീയതികളിൽ ഐറോളിയിൽ നടക്കും. സെക്ടർ 19-ലെ നിസാൻ ചൗക്കിന് സമീപമുള്ള സെൻട്രൽ ഗ്രൗണ്ടിലാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.
മാർച്ച് 14ന് രാവിലെ 5.30ന് ഗണപതി ഹോമം നടത്തുന്നതോടെ മഹോത്സവത്തിന് തുടക്കമാകും. 12 മണിക്ക് മലയിറക്കൽ.3 മണിക്ക് തായമ്പക 4 മണിക്ക് വെള്ളാട്ടം.7:30 മുതൽ അന്നദാനം.
മാർച്ച് 15ന് രാവിലെ 8 മണിക്ക് ശ്രീ മുത്തപ്പൻ തിരുവപ്പന നടക്കും. തുടർന്ന് 11 മണിക്ക് അന്നദാനം.
മഹോത്സവത്തിൽ ഭക്തജനങ്ങൾ വലിയ തോതിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ ഭക്തജനങ്ങളെയും ചടങ്ങുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ശ്രീ മുത്തപ്പൻ സേവാ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.