1.3K
നവി മുംബൈ: കേരളത്തിൽ നിന്ന് ചരക്ക് ലോറി ഓടിച്ച് വാഷി എപിഎംസി മാർക്കറ്റിലെത്തിയ പാലക്കാട് എടത്തറ സ്വദേശി റിനിൽ (39) ഇന്ന് രാവിലെ കുഴഞ്ഞുവീണ് മരിച്ചു.
മൃതദേഹം വാഷി ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചുമണിയോടെ അവർ വാഷിയിലെ ആശുപത്രിയിലെത്തും.
സംഭവവിവരം അറിഞ്ഞതോടെ കൊങ്കൺ യാത്രാവേദി പ്രവർത്തകൻ സുധീഷ് പള്ളത്ത്, സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തകൻ കെ. വൈ. സുധീർ, ജിഷ്ണു സുരേഷ് എന്നിവർ മെഡിക്കോ–ലീഗൽ നടപടികൾ ഏകോപിപ്പിച്ചു വരുന്നു.
താനെയിലെ സാമൂഹ്യ പ്രവർത്തകരായ ഹരിദാസ്, വിജയൻ നായർ എന്നിവരും സഹകരണവുമായി രംഗത്തെത്തി.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിമാന മാർഗം കേരളത്തിലേക്ക് കൊണ്ടുപോകും.