മുംബൈ : മുളുണ്ട് കേരള സമാജത്തിന്റെ സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി. കെ. ലക്ഷ്മിനാരായണൻ അന്തരിച്ചു.
ചൊവ്വാഴ്ച മാർച്ച് 10ന് വൈകുന്നേരം, ചെന്നൈയിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്ന ലക്ഷ്മിനാരായണനൻ മുളുണ്ട് ഈസ്റ്റിലെ സച്ചിൻ സൊസൈറ്റിയിൽ നിന്ന് കുടുംബസമേതം കഴിഞ്ഞ മാസമാണ് ചെന്നൈയിലേക്ക് താമസം മാറ്റിയത്. തൃശൂർ ജില്ലയിൽ
പഴയന്നൂർ കറുത്തേടത്ത് തറവാട്ടിൽ ആണ് ജനിച്ചത്.
ഗോദറേജ്, പ്രോക്ടർ & ഗാമ്പിൾ എന്നീ കമ്പനികളിൽ ഉയർന്ന ഉദ്യോഗസ്ഥനായാണ് റിട്ടയർ ചെയ്തത്.
സമാജത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് കാര്യങ്ങളിൽ മികവ് തെളിയിച്ച ലക്ഷ്മിനാരായണൻ ദീർഘകാലം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വളരെ സൗമ്യവും ആകർഷകവുമായ വ്യക്തിത്വത്തിനുടമയായ നല്ലൊരു പ്രവർത്തകനെയാണ് സമാജത്തിന് നഷ്ടമായതെന്ന് സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു അറിയിച്ചു.
ഭാര്യ : ശാന്തി ലക്ഷ്മി നാരായണൻ, റിട്ടയേർഡ് ഹെഡ് മിസ്ട്രെസ് ഗുരുനാനാക് പബ്ലിക് അക്കാഡമി ഭാണ്ടുപ്പ്
മകൻ : സുശാന്ത്, (യു. കെ.)
മകൾ : സൗമ്യ( തിയ്യറ്റർ ടീച്ചർ,ചെന്നൈ)
മരുമക്കൾ:
പ്രിയങ്ക ജയപ്രകാശ്
സുശാന്ത് ഗോപാലകൃഷ്ണ
ശവസംസ്കാരം നാളെ,വെള്ളിയാഴ്ച കാലത്ത് ചെന്നൈയിൽ വെച്ച് നടക്കും.