പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതുമായ പരാതി; മുംബൈയിൽ നാല് ആർ സി എഫ് സസ്പെൻഡ് ചെയ്തു

by WhatsUp Mumbai

മുംബൈ : പണം തട്ടിയെടുത്തതായ പരാതിയെ തുടർന്ന് മുംബൈയിലെ ആർ.സി.എഫ് (RCF) പോലീസ് സ്റ്റേഷനിലെ ഒരു അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടറേയും മൂന്ന് പോലീസ് കോൺസ്റ്റബിൾ മാരെയും സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയ്ക്കിടെ നവി മുംബൈയിലെ ഒരു വീട്ടിൽ നിന്ന് പണവും സ്വർണാഭരണങ്ങളും എടുത്തെന്ന പരാതിയാണ് ഉയർന്നത്. ഇതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, കല്യാണിൽ താമസിക്കുന്ന ഒരു ബംഗ്ലാദേശ് സ്വദേശിനിയിൽ നിന്ന് 5 ലക്ഷം രൂപ ബലമായി ഈടാക്കിയതായും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഒരാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

കേസിന്റെ അന്വേഷണം ചെമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.

You may also like