ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൈത്താങ്ങായി പ്രതീക്ഷ ട്രസ്റ്റ്‌ ; ബിജെപിയിൽ അംഗത്വം

by WhatsUp Mumbai

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ട്രാൻസ്‌ജെൻഡർ അംഗങ്ങൾ ബിജെപിയിൽ ചേർന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി ഓണസദ്യ, ഓണക്കോടി വിതരണം, ശസ്ത്രക്രിയയ്ക്കുള്ള സാമ്പത്തിക സഹായം തുടങ്ങി വിവിധ സഹായങ്ങൾ നൽകി വരുന്നു. 2024-ൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ശസ്ത്രക്രിയകൾക്കായി സുരേഷ് ഗോപി 12 ലക്ഷം രൂപ നൽകിയതിനെ തുടർന്ന് പത്തോളം പേർക്ക് ശസ്ത്രക്രിയ നടത്തി.

കൂടുതൽ പേർക്ക് ശസ്ത്രക്രിയ നടത്താൻ വീണ്ടും സഹായം നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ പറഞ്ഞു. ജില്ലകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് കൂടുതൽ പേർക്ക് അംഗത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like