229
മുംബൈ : മുംബൈയിലെ അന്ധേരി ഈസ്റ്റിൽ വിമാനത്താവള മെട്രോ സ്റ്റേഷനടുത്തുള്ള ഒരു ഹോട്ടലിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലൈംഗിക വ്യാപാര ശൃംഖല പൊലീസ് റെയ്ഡിൽ പൊളിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ ഉഗാണ്ട സ്വദേശികളായ രണ്ട് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഇവരെ വേശ്യാവൃത്തിയിൽ ഏർപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹോട്ടലുമായി ബന്ധപ്പെട്ട ചില ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഉൾപ്പെടെ ചിലർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്