307
മുംബൈ: പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിനുള്ളിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ വളർത്തുനായയുടെ ആക്രമണശ്രമം. മുംബൈ മലാഡിലെ ഒരു റെസിഡൻഷ്യൽ ടവറിലാണ് നാടിനെ നടുക്കിയ സംഭവം. ലിഫ്റ്റിനുള്ളിൽ വെച്ച് പെട്ടെന്ന് അക്രമാസക്തനായ നായ പെൺകുട്ടികൾക്ക് നേരെ കുരച്ചുചാടുകയായിരുന്നു.
ഇടുങ്ങിയ ലിഫ്റ്റിനുള്ളിൽ വെച്ചുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ പെൺകുട്ടികൾ ഭയന്നുവിറച്ചു. നായയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കുട്ടികൾ പരമാവധി ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പൊതുഇടങ്ങളിലും ഫ്ലാറ്റുകളിലെ ലിഫ്റ്റുകളിലും വളർത്തുനായ്ക്കൾ ഉയർത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തി. സംഭവത്തിൽ ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ല. ‘ലിഫ്റ്റ് ഹൊറർ’ എന്ന പേരിൽ പ്രചരിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലാണ്.