ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലാളികളോടൊപ്പം നോമ്പുതുറ; ഡബ്ലിയു.എം.സി വനിതാവിഭാഗത്തിന്റെ സ്നേഹസമ്മാനം

by WhatsUp Mumbai

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു.എം.സി) മിഡിലീസ്റ്റ് റീജിയൺ വനിതാവിഭാഗം ‘ഇഫ്താർ ഫോഴ്‌സ്’ന്റെ സഹകരണത്തോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏകദേശം 1500 തൊഴിലാളികൾക്ക് നോമ്പുതുറയ്ക്കുള്ള ഭക്ഷണവും ഇഫ്താർ കിറ്റുകളും വിതരണം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, മിഡിൽ ഈസ്റ്റ് റീജിയൻ ഭാരവാഹികളും വിവിധ പ്രൊവിൻസുകളിലെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി. തൊഴിലാളികളോടൊപ്പം ഇരുന്ന് നോമ്പുതുറ നിർവഹിച്ചുകൊണ്ട് ഐക്യത്തിന്റെയും സഹോദരഭാവത്തിന്റെയും സന്ദേശം പങ്കുവെച്ചു.

മിഡിൽ ഈസ്റ്റ് വനിതാവിഭാഗം ചെയർപേഴ്സൺ ലക്ഷ്മി ലാൽ, പ്രസിഡന്റ് മിലാന അജിത്, സെക്രട്ടറി മേരിമോൾ ഇഗ്നേഷ്യസ്, ട്രഷറർ രതിനാഗ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇഫ്താർ കിറ്റ് വിതരണ കൺവീനർമാരായ അനിത സന്തോഷ്, ആശാ ചാൾസ് എന്നിവർ എല്ലാവർക്കും റമദാൻ ആശംസകൾ നേർന്നു.

സാമൂഹിക പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഈ ഇഫ്താർ സംഗമം തൊഴിലാളികൾക്ക് ആത്മബന്ധത്തിന്റെ അനുഭവമായി.

You may also like