272
മുംബൈ: സാമൂഹ്യ സേവനത്തിലും അന്വേഷണാത്മക പത്ര പ്രവർത്തനത്തിലും നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാളിയായ ബിനു വർഗീസിന് ‘മഹാരാഷ്ട്ര രത്ന പുരസ്കാരം 2026’ ലഭിച്ചു.
നരിമാൻ പോയിന്റിലെ യശ്വന്ത്രാവു ചവാൻ സെന്ററിൽ നടന്ന ചടങ്ങിൽ ബോളിവുഡ് നടി ഈശാ കോപ്പികർ പുരസ്കാരം സമ്മാനിച്ചു. അന്താരാഷ്ട്ര കായികതാരം റോഷൻ ഷാ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾ ധൈര്യത്തോടെ പുറത്തുകൊണ്ടുവരുകയും പൊതുസമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതിനാണ് ഈ അംഗീകാരം. സാമൂഹ്യ രംഗത്ത് സജീവ ഇടപെടലുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായ വ്യക്തിയാണ്.
സമൂഹത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ പുരസ്കാരം വലിയ പ്രചോദനമാണെന്ന് ബിനു വർഗീസ് അറിയിച്ചു.