125
മുംബൈ: തിരക്കേറിയ നഗരജീവിതം കാരണം മുംബൈയിലെ പലർക്കും ആവശ്യമായ എട്ട് മണിക്കൂർ ഉറക്കം ലഭിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. ജോലി സമ്മർദ്ദവും വേഗതയേറിയ ജീവിതശൈലിയും ഉറക്കക്കുറവിന് പ്രധാന കാരണങ്ങളാണെന്ന് കണ്ടെത്തൽ.
30 മുതൽ 55 വയസ് വരെയുള്ളവരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 63 ശതമാനത്തിലധികം പേർക്ക് പ്രവൃത്തിദിവസങ്ങളിൽ ആറു മണിക്കൂറിൽ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നത് എന്ന് കണ്ടെത്തി.
അതേസമയം ഹോൺ ശബ്ദം, നിർമാണ പ്രവർത്തനങ്ങൾ, നഗരത്തിലെ ശബ്ദമാലിന്യം എന്നിവയും ഉറക്കത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങളായി പലരും ചൂണ്ടിക്കാട്ടി.
മതിയായ ഉറക്കം ലഭിക്കാത്തത് ദീർഘകാലത്ത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.