ലാൽബാഗ്ചാ രാജയുടെ ആദ്യരൂപം എന്നെത്തും? ആകാംക്ഷയോടെ ഭക്തർ

by WhatsUp Mumbai

മുംബൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ‘ലാൽബാഗ്ചാ രാജ’യുടെ ആദ്യ ദർശനത്തിനായി കാത്തിരിക്കുകയാണ് ഭക്തർ. സെപ്റ്റംബർ 14 മുതൽ 25 വരെയാണ് ഈ വർഷത്തെ ഗണേശോത്സവം. സെപ്റ്റംബർ 12-ന് ആദ്യ രൂപം (First Look) പുറത്തുവിടുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ലാൽബാഗ്ചാ രാജ സർവജനിക് ഗണേശോത്സവ് മണ്ഡൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പന്തലിൽ കൂറ്റൻ ക്ഷേത്ര മാതൃകയിലാണ് ഇത്തവണത്തെ നിർമിതി. മുകളിലായി സ്ഥാപിച്ചിട്ടുള്ള വലിയ ‘ത്രിശൂലം’ ഇത്തവണത്തെ തീം ശിവനുമായി ബന്ധപ്പെട്ടതാണെന്ന സൂചന നൽകുന്നുണ്ടെങ്കിലും ഇതിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ലാൽബാഗ്ചാ രാജ ഗല്ലിയിൽ വിപുലമായ ദീപാലങ്കാരങ്ങളും താൽക്കാലിക നിർമിതികളും പുരോഗമിക്കുകയാണ്.

You may also like