മലയാളി മാനേജ്മെന്റിന്റെ മികവ്; താനെയിലെ വിമാ ഇംഗ്ലീഷ് സ്കൂളിന് ചരിത്ര നേട്ടം

by admin

താനെ : താനെ കിസാൻ നഗറിലെ വിമാ ഇംഗ്ലീഷ് സ്കൂൾ എസ്.എസ്.സി പരീക്ഷാഫലത്തിൽ വീണ്ടും അഭിമാന നേട്ടം സ്വന്തമാക്കി. മലയാളികളുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ, തുടർച്ചയായി പതിനഞ്ചാം വർഷവും നൂറ് ശതമാനം വിജയം കൈവരിച്ച് അക്കാദമിക മികവിന്റെ പാരമ്പര്യം തുടരുകയായിരുന്നു.

എസ്.എസ്.സി പരീക്ഷയിൽ ഗുർജർ രാഹുൽ മുൾചന്ത് 91.60 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാം റാങ്ക് നേടി. ലൈസെറ്റി അക്ഷയ മക്കണ്ടറാവു 85.40 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും, രാണെ സമർത്ത് പ്രകാശ് 84.60 ശതമാനത്തോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചതോടെ സ്കൂൾ വീണ്ടും നൂറ് ശതമാനം വിജയം ആവർത്തിച്ചു. ഇതിൽ 10 വിദ്യാർഥികൾ ഡിസ്റ്റിൻക്ഷനും 14 പേർ ഫസ്റ്റ് ക്ലാസും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. വിദ്യാർഥികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെ ആത്മസമർപ്പിതമായ പരിശീലനത്തിന്റെയും ഫലമായാണ് ഈ നേട്ടമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

ഹെഡ്മാസ്റ്റർ, അധ്യാപകർ, ഓഫീസ് സ്റ്റാഫ്, മാനേജ്മെന്റ് എന്നിവരുടെ ഏകോപിത പ്രവർത്തനവും കൃത്യമായ അക്കാദമിക പരിശീലന സംവിധാനവുമാണ് വിജയത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. തുടർച്ചയായി പതിനഞ്ചാം വർഷവും നൂറ് ശതമാനം വിജയം കൈവരിച്ചതോടെ വെമാ ഇംഗ്ലീഷ് സ്കൂൾ താനെയിലെ വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിലൊന്നായി വീണ്ടും മാറി.

You may also like