ഡോംബിവ്‌ലിയിലെ സാഹിത്യവേദിയിൽ പി. ആർ. കൃഷ്ണന്റെ ജീവിതപോരാട്ടങ്ങൾ; ‘Resolute on the Path of Struggles’ പുറത്തിറങ്ങി

by admin

ഡോംബിവ്‌ലിയിലെ കേരളീയ സമാജത്തിന്റെ മെയ് മാസ സാഹിത്യസായാഹ്നം സാഹിത്യ-സാംസ്കാരിക സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. മഹാരാഷ്ട്രയിലെ പി. ആർ. കൃഷ്ണന്റെ ജീവിതപോരാട്ടങ്ങളെ ആസ്പദമാക്കി കെ. രാജൻ രചിച്ച ‘Resolute on the Path of Struggles’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് പരിപാടിയുടെ മുഖ്യ ആകർഷണമായത്. പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പ്രകാശനം പാണ്ഡുരംഗവാഡിയിലെ മോഡൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

കേരളീയ സമാജം പ്രസിഡന്റ് ഇ. പി. വാസു, സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർക്ക് ആദ്യപ്രതി കൈമാറി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ സി. പി. കൃഷ്ണകുമാർ പുസ്തകപരിചയം നടത്തി. മഹാരാഷ്ട്രയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പി. ആർ. കൃഷ്ണന്റെ ഇടപെടലുകളും ജീവിതാനുഭവങ്ങളും പുസ്തകത്തിൽ ശക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചാസമ്മേളനത്തിൽ സാഹിത്യ-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ഗ്രന്ഥകർത്താവായ കെ. രാജൻ, രാജശേഖരൻ നായർ, ശ്രീകാന്ത് നായർ, കാട്ടൂർ മുരളി, അനിൽ പ്രകാശ്, എം. ജി. അരുൺ, കെ. പി. വിനയൻ, ബാലൻ തൃപ്പൂണിത്തറ, ഇ. എസ്. സജീവൻ, അഡ്വ. രാജ്‌കുമാർ, ഡോ. കെ. എം. ഭാസ്കരൻ, ബാലകൃഷ്ണക്കുറുപ്പ്, പ്രേമൻ ഇല്ലത്ത്, പി. ഡി. ബാബു, രാജേന്ദ്രൻ കുറ്റൂർ, മുരളി വട്ടേനാട്ട്, മലയാളഭൂമി ശശിധരൻ നായർ, വിനയൻ കളത്തൂർ, നിഷ മനോജ് നായർ, രമേഷ് നാരായണൻ, എൻ. ടി. പിള്ള, അമ്പിളി കൃഷ്ണകുമാർ, ടി. കെ. രാജേന്ദ്രൻ, ഡോ. പി. പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

നാരായണൻകുട്ടി മേനോൻ ചർച്ച നിയന്ത്രിച്ച യോഗത്തിൽ സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ സ്വാഗതപ്രസംഗം നടത്തി. കേരളീയ സമാജം ആർട്സ് ആൻഡ് കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.

സാഹിത്യചർച്ചകളും അനുഭവപങ്കിടലുകളും കൊണ്ട് സമ്പന്നമായ സാഹിത്യസായാഹ്നം ഡോംബിവ്‌ലിയിലെ മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സാംസ്കാരിക വേദിയായി മാറി.

You may also like