മുംബൈയിലെ ചർച്‌ഗേറ്റ് റെയിൽവേ സ്റ്റേഷനു സമീപമുള്ള നടപ്പാതയിൽ യുവദമ്പതികൾ പൊതുസ്ഥലത്ത് അനുചിത പ്രവൃത്തിയിൽ ഏർപ്പെട്ടെന്നാരോപിച്ച് പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി. തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവമാണ് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഒരാൾ ദമ്പതികളെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. “ക്യാ കര രഹേ ഹോ?” എന്ന് ചോദിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സമീപത്ത് നിരവധി ആളുകൾ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നതെന്നാണു റിപ്പോർട്ടുകൾ.
വീഡിയോ പുറത്തുവന്നതോടെ പൊതുസ്ഥലങ്ങളിലെ മര്യാദലംഘനത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്തരമൊരു സംഭവം നടന്നത് ആശങ്കാജനകമാണെന്ന പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നു.
സംഭവത്തിൽ മുംബൈ പൊലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എങ്കിലും വീഡിയോ മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.