താനെയിലെ വിദ്യാനികേതന് വീണ്ടും ചരിത്ര നേട്ടം; എസ്.എസ്.സി ഫലത്തിൽ 100 ശതമാനം വിജയം

by admin

താനെ: മഹാരാഷ്ട്ര എസ്‌.എസ്‌.സി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മലയാളികളുടെ അഭിമാനമായി വീണ്ടും തിളങ്ങി താനെയിലെ “വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ”. മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (മേവ)യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇത്തവണയും നൂറ് ശതമാനം വിജയം സ്വന്തമാക്കി ശ്രദ്ധേയമായി.

പരീക്ഷ എഴുതിയ മുഴുവൻ 90 വിദ്യാർഥികളും വിജയിച്ചതോടെ തുടർച്ചയായ ഇരുപതാം തവണയാണ് വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ നൂറുമേനി വിജയം കൈവരിക്കുന്നത്. 18 ഡിസ്റ്റിൻഷനും 42 ഫസ്റ്റ് ക്ലാസും 24 സെക്കൻഡ് ക്ലാസും ഉൾപ്പെടെ മികച്ച നേട്ടമാണ് സ്കൂൾ സ്വന്തമാക്കിയത്.

ഈ വർഷത്തെ പരീക്ഷയിൽ മിസ് ചൗദരി ഹെട്വി അംബാവി 94.20 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. മിസ് യാദവ് അങ്കിത അശോക് 89.80 ശതമാനത്തോടെ രണ്ടാം സ്ഥാനവും, മിസ്റ്റർ റാവുൽ ദേവേഷ് സത്യവാൻ 88.60 ശതമാനത്തോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിസ് ഗൗരി മാഹിൻ മുഹമ്മദ് ആരിഫ് 88 ശതമാനം മാർക്കോടെ നാലാം സ്ഥാനം നേടി.

തുടർച്ചയായി ഇരുപതാം തവണയും നൂറ് ശതമാനം വിജയം കൈവരിക്കാനായത് “ടീം മേവ”യുടെ കൂട്ടായ പ്രവർത്തനഫലമാണെന്ന് ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ അറിയിച്ചു. വിദ്യാർഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെ സമർപ്പണബോധത്തിനും രക്ഷിതാക്കളുടെ പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

മിസിസ് ശർമിള സ്റ്റീഫനാണ് സ്കൂളിന്റെ പ്രധാന അധ്യാപിക. വിദ്യാഭ്യാസ മികവും അച്ചടക്കവും കൈകോർക്കുന്ന വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ, മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന് അഭിമാന നേട്ടമായി വീണ്ടും മാറിയിരിക്കുകയാണ്.

You may also like