94
മുംബൈ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന നേതാവുമായ വിനോദ് തവ്ഡെയുമായി ബി.ജെ.പി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ ഉത്തംകുമാർ കൂടിക്കാഴ്ച നടത്തി.
മഹാരാഷ്ട്രയിലെ മലയാളി പ്രവർത്തകർ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് വിനോദ് തവ്ഡെ നിർദ്ദേശിച്ചതായി ഉത്തംകുമാർ പറഞ്ഞു.
മലയാളി ബി.ജെ.പി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി സമർപ്പിക്കണമെന്നും, സ്വന്തം മണ്ഡലങ്ങളിൽ പ്രവർത്തനത്തിനായി മഹാരാഷ്ട്രയിൽ നിന്നുള്ള പ്രവർത്തകർ കേരളത്തിലെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും ഉത്തം കുമാർ കൂട്ടിച്ചേർത്തു.