ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് ഓണാഘോഷം സെപ്റ്റംബർ 12, 13 തീയതികളിൽ

by WhatsUp Mumbai

മുംബൈ : 1969-ൽ രൂപംകൊണ്ട അണുശക്തിനഗറിലെ സാംസ്‌കാരിക സംഘടനയായ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കും. ആദ്യദിവസം അണുശക്തിനഗറിലെ സാംസ്‌കാരിക സമുച്ചയമായ ഇന്ദ്രധനുഷിൽ വൈകുന്നേരം നാലു മണി മുതൽ  വടംവലി, ഉറിയടി, ചാക്കിലോട്ടം, കസേരകളി തുടങ്ങിയ പരമ്പരാഗത ഓണക്കളികൾ ഉണ്ടായിരിക്കും.

13-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാകുന്തളം ഓഡിറ്റോറിയത്തിൽ പൂക്കള മത്സരത്തോടെ രണ്ടാം ദിവസത്തെ ഓണാഘോഷപരിപാടികൾ  ആരംഭിക്കും. വൈകീട്ട് ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ബയോ സയൻസ് ഗ്രൂപ്പ് ഡയറക്ടറും, അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പ്രാദേശിക ഭരണസമിതി ചെയർമാനുമായ ഡോ. പി.എ. ഹസ്സൻ വിശിഷ്ടാതിഥി ആയിരിക്കും. സാംസ്‌കാരിക സമ്മേളനത്തിനുശേഷം കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, ലഘുനാടകം, സംഘനൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറും. ഒത്തൊരുമയുടെ പ്രതീകമായ ഓണാഘോഷ പരിപാടികളിലും തുടർന്നു നടക്കുന്ന ഓണസദ്യയിലും എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് TTFAC സെക്രട്ടറി വിജു ചിറയിൽ (മൊബൈൽ: 9869836210) അഭ്യർത്ഥിച്ചു.

You may also like