മുംബൈ-ഗോവ ദേശീയപാതയിൽ ദാരുണ അപകടം; കാർ ഡംപറിന് പിന്നിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

by WhatsUp Mumbai

രത്നഗിരി: മുംബൈ-ഗോവ ദേശീയപാതയിൽ കാർ ഡംപർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രത്നഗിരിയിലെ ലാഞ്ചയ്ക്ക് സമീപം ബുധനാഴ്ച രാവിലെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. ഗോവ സന്ദർശനത്തിന് ശേഷം മുംബൈയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.

നിയന്ത്രണം വിട്ട കാർ മുന്നിൽ പോവുകയായിരുന്ന ഡംപറിന്റെ പിൻഭാഗത്തേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു.

ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പേരുകളോ മറ്റ് വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

You may also like