ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗർ യൂണിറ്റ് വനിതാ വിഭാഗത്തിന്റെ ‘ഗുരുവിനെ അറിയാൻ’ പഠനപരമ്പരയ്ക്ക് ഇന്ന് തുടക്കം

by WhatsUp Mumbai

താനെ :ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും മാനവിക സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘ഗുരുവിനെ അറിയാൻ’ എന്ന പേരിൽ വിപുലമായ പഠനപരമ്പര സംഘടിപ്പിക്കുന്നു. ശ്രീനാരായണ മന്ദിര സമിതി താനേ ശ്രീനഗർ യൂണിറ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ജൂൺ 11 വ്യാഴാഴ്ച മുതൽ പഠനക്ലാസുകൾ ആരംഭിക്കുന്നത്.

ഗുരുദേവൻ രചിച്ച അനശ്വര കൃതികളിലൂടെയുള്ള ആഴത്തിലുള്ള ഒരു യാത്രയാണ് ഈ പഠനപരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. ഗുരുദേവ കൃതികളുടെ പൊരുളും, അന്തർലീനമായിരിക്കുന്ന അദ്വൈത ദർശനവും, സമകാലിക ലോകത്തിന് അവ നൽകുന്ന സന്ദേശങ്ങളും ലളിതവും എന്നാൽ ശാസ്ത്രീയവുമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടും. ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് വനിതാ വിഭാഗം ഈ മാതൃകാപരമായ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

പ്രഭാഷകനും പണ്ഡിതനുമായ പവിത്രൻ മാഷാണ് പഠനക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

You may also like