റായ്ഗഡ് : എസ്.എൻ.ഡി.പി. യോഗം മുംബൈ-താനെ യൂണിയനിൽപെട്ട രസായനി-മോഹേപ്പാട ശാഖയോഗം, വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷ്ഠാവാർഷികം ആഘോഷിക്കുന്നു. ശ്രീബാലാജി പ്രതിഷ്ഠയുടെ പതിനാലാമത് വാർഷികവും ശ്രീനാരായണ ഗുരു, അയ്യപ്പ സ്വാമി പ്രതിഷ്ഠയുടെ പതിനെട്ടാമത് വാർഷികവുമാണ് ആഘോഷിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബർ 1 ഞായറാഴ്ച രാവിലെ 4:45 മുതൽ രാത്രി 8:00 വരെ ശാഖാ ഗുരുമന്ദിരത്തിലാണ് ചടങ്ങുകൾ നടക്കുക.
കലമ്പോലി അയ്യപ്പ ക്ഷേത്രം മേൽശാന്തി അനൂപ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ പൂജാദികർമ്മങ്ങൾ നടക്കും. രാവിലെ പള്ളിയുണർത്തലോടെ പൂജകൾക്ക് തുടക്കമാകും. തുടർന്ന് നിർമ്മാല്യ ദർശനം, അഭിഷേകം, മഹാഗണപതിഹോമം, ഉഷപൂജ, പറയിടൽ, കലശപൂജ, ഉച്ചപൂജ, സർവ്വഐശ്വര്യപൂജ, ദീപാരാധന, അത്താഴപൂജ, പ്രസാദവിതരണം എന്നിവ നടക്കും.
ചടങ്ങിൽ മുംബൈ-താനെ യൂണിയൻ ഭാരവാഹികളും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ശാഖാ സെക്രട്ടറി സാബു ഭരതനുമായി ബന്ധപ്പെടുക: 9822490694.