ശ്രീ നാരായണ മന്ദിര സമിതി സാംസ്കാരിക വിഭാഗം പുനഃസംഘടിപ്പിച്ചു; ഗുരുദർശനം മാനവലോകത്തിന്റെ ജീവവായുവെന്ന് എം. ഐ. ദാമോദരൻ

by admin

മുംബൈ: ലോകമാനവികതയുടെ ദർശനമായ ശ്രീനാരായണ ദർശനം കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കണമെന്ന് ശ്രീ നാരായണ മന്ദിര സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ പ്രസ്താവിച്ചു. സമിതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗം മുംബൈയിലും സമീപപ്രദേശങ്ങളിലും ഗുരുദർശനം പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. പുനഃസംഘടിപ്പിച്ച സാംസ്കാരിക വിഭാഗത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങൾക്കൊപ്പം തന്നെ ഗുരുദർശനം എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും പ്രചരിപ്പിക്കാൻ സമിതി അംഗങ്ങൾ മുന്നിട്ടിറങ്ങണം. ഇതിനായി ചർച്ചകൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ, ചോദ്യോത്തര മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സാംസ്‌കാരിക വിഭാഗം തയ്യാറാകണമെന്നും എം. ഐ. ദാമോദരൻ അഭ്യർത്ഥിച്ചു.

ചടങ്ങിൽ കെ. ഷണ്മുഖൻ സ്വാഗതമാശംസിച്ചു. തുടർന്ന് എൻ. എസ്. രാജൻ, എം.ജി. രാഘവൻ, ബിജിലി ഭരതൻ, വി.എൻ. പവിത്രൻ, സോമരാജൻ, തിലകൻ, ഷീജ കുഞ്ഞുമോൻ, സീന സുനിൽകുമാർ, ബിജി സലിംകുമാർ, സീമാ ഷാജി, മിനി മനു, രാജപ്പൻ, പി.കെ. രാഘവൻ, ഗോകുൽ സതീശൻ, ഷീജ മാത്യു, ബിജു, വന്ദന സത്യൻ, ഡി. അശോകൻ എന്നിവർ സംസാരിച്ചു. ബിജിലി ഭരതൻ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

സാംസ്കാരിക വിഭാഗത്തിന്റെ പുതിയ കൺവീനറായി കെ. ഷൺമുഖനെയും സെക്രട്ടറിയായി രാധാകൃഷ്ണ പണിക്കരെയും തിരഞ്ഞെടുത്തു. ബിജിലി ഭരതൻ, അനീഷ് ദാമോദരൻ എന്നിവരാണ് ജോയിന്റ് കൺവീനർമാർ. വി. എൻ. പവിത്രൻ ജോയിന്റ് സെക്രട്ടറിയായും, സുനി സോമരാജൻ, ഷീജ കുഞ്ഞുമോൻ, രാജപ്പൻ, മിനി മനു, തിലകൻ, ബിജി സലിം കുമാർ, സീമാ ഷാജി, സീന സുനിൽകുമാർ എന്നിവർ വിവിധ സോണുകളുടെ ചാർജുള്ള ജോയിന്റ് കൺവീനർമാരായും ചുമതലയേറ്റു.

​എം. ജി. രാഘവൻ, വി.കെ. പവിത്രൻ, പ്രദീപ് കുമാർ വി.പി, സബിതാബിനു, വി.എൻ. സോമൻ, സുമ പ്രകാശ്, വിജയാ രഘുനാഥ്, അനിതാ സുഗതൻ, മനു മോഹൻ, എൻ. എസ്. രാജൻ, മഞ്ജു പ്രേംകുമാർ, പ്രൊഫ. രാജീവ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. സമിതി ട്രഷറർ വി. വി. ചന്ദ്രനാണ് പുതിയ സമിതിയുടെ കോ-ഓർഡിനേറ്റിംഗ് ഓഫീസ് ബെയറർ.

You may also like